Wednesday, July 18, 2018

രോഗികളുടെ നാഥനായ യേശു

ദൈവപുത്രനായ യേശു രോഗികളുടെ നാഥൻ



 1 യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു

"യേശു മലയില്‍നിന്ന്‌ ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.
അപ്പോള്‍ ഒരു കുഷ്‌ഠരോഗി അടുത്തുവന്ന്‌ താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.
യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്‌, അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്‌, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധി വന്നു."

മത്തായി 8 : 1-3

കർത്താവെ ,ദാവീദിന്റെ പുത്രാ എന്നിൽ കനിയേണമേ ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ 

2 തളർവാത രോഗി സുഖം പ്രാപിക്കുന്നു

ഭൂമിയില്‍ പാപങ്ങള്‍ ക്‌ഷമിക്കാന്‍മനുഷ്യപുത്രന്‌ അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്‌. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ്‌ നിന്‍െറ ശയ്യയുമെടുത്ത്‌ വീട്ടിലേക്കു പോവുക.
അവന്‍ എഴുന്നേറ്റ്‌ വീട്ടിലേക്കു പോയി.
ഇതുകണ്ട്‌ ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക്‌ ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.

മത്തായി 9 : 6-8

കർത്താവെ ,ദാവീദിന്റെ പുത്രാ എന്നിൽ കനിയേണമേ ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ 


3 അന്ധർക്ക് കാഴ്ച നൽകുന്നു

യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട്‌ അന്‌ധന്മാര്‍, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്‌ഷിച്ചുകൊണ്ട്‌ അവനെ അനുഗമിച്ചു.
അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്‌ധന്‍മാര്‍ അവന്‍െറ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക്‌ ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്‌, കര്‍ത്താവേ, എന്ന്‌ അവര്‍ മറുപടി പറഞ്ഞു.
നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട്‌ അവന്‍ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു.
അവരുടെ കണ്ണുകള്‍ തുറന്നു.

മത്തായി 9 : 27-30

കർത്താവെ ,ദാവീദിന്റെ പുത്രാ എന്നിൽ കനിയേണമേ ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ 


4 ഊമനെ സുഖപ്പെടുത്തുന്നു

അവര്‍ പൊയ്‌ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമനെ ജനങ്ങള്‍ അവന്‍െറ യടുക്കല്‍ കൊണ്ടുവന്നു.
അവന്‍ പിശാചിനെ പുറത്താക്കിയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്‌ഭുതപ്പെട്ടു പറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.

മത്തായി 9 : 32-33

കർത്താവെ ,ദാവീദിന്റെ പുത്രാ എന്നിൽ കനിയേണമേ ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ 


5 കൈശോഷിച്ചവനെ സുഖപ്പെടുത്തുന്നു

യേശു അവിടെനിന്നുയാത്രതിരിച്ച്‌ അവരുടെ സിനഗോഗിലെത്തി.
അവിടെ കൈ ശോഷിച്ചഒരുവന്‍ ഉണ്ടായിരുന്നു.
അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖം പ്രാപിച്ച്‌ മറ്റേ കൈപോലെയായി.

മത്തായി 12 : 9-13

കർത്താവെ ,ദാവീദിന്റെ പുത്രാ എന്നിൽ കനിയേണമേ ...രോഗിയായ എന്നെ സുഖപ്പെടുത്തണമേ   

No comments:

Post a Comment